ജൈ റിച്ചാര്‍ഡ്സണെ ടീമിലെത്തിക്കുവാനുള്ള കാരണം വ്യക്തമാക്കി പഞ്ചാബ് കിംഗ്സ് സിഇഒ

Jhyerichardson

14 കോടി രൂപയ്ക്കാണ് ബിഗ് ബാഷില്‍ മികച്ച പ്രകടനം നടത്തിയ ഓസ്ട്രേലിയന്‍ താരം ജൈ റിച്ചാര്‍ഡ്സണെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഇതിന് മുമ്പ് കളിച്ചിട്ടില്ലാത്ത താരത്തെ ഇത്രയും വില കൊടുത്ത് വാങ്ങിയതിന് പിന്നിലെ കാരണം ടീം സിഇഒ സതീഷ് മേനോന്‍ വ്യക്തമാക്കി.

ജൈ റിച്ചാര്‍ഡ്സണെ സ്വന്തമാക്കണമെന്ന് ടീം നേരത്തെ ചിന്തിച്ചതാണന്നും വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച താരമാണ് റിച്ചാര്‍ഡ്സണ്‍ എന്നാണ് ടീമിന്റെ വിശ്വാസമെന്നും മത്സരത്തിലെ ഏത് സാഹചര്യത്തിലും പന്തെറിയാനാകുമന്നതും താരത്തിന്റെ ബാറ്റിംഗ് കരുത്തുമാണ് ടീമിലേക്ക് താരത്തെ എത്തിക്കുവാന്‍ അവസാനയറ്റം വരെ പോകുവാന്‍ ലേലത്തില്‍ പഞ്ചാബ് കിംഗ്സിനെ പ്രേരിപ്പിച്ചതെന്ന് സതീഷ് മേനോന്‍ വ്യക്തമാക്കി.

 

Previous articleഫിൽ ജോൺസ് ഈ സീസണിൽ കളിച്ചേക്കില്ല എന്ന് സൂചന നൽകി ഒലെ ഗണ്ണാർ സോൾഷ്യാർ
Next article“തിയാഗോ ലിവർപൂളിന് പറ്റിയ താരമല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ താരമായിരുന്നു”