
ഐപിഎലില്‍ ഇതുവരെ കണ്ട് വന്ന കീഴ്വഴക്കം മാറ്റി കിംഗ്സ് ഇലവന് പഞ്ചാബ്. ഇന്ന് ഹൈദ്രാബാദിനെതിരെയുള്ള മത്സരത്തില്‍ പഞ്ചാബ് നായകന് അശ്വിന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഹൈദ്രാബാദിനെ നേരിടാനിറങ്ങുന്നത്. അതേ സമയം കഴിഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ബില്ലി സ്റ്റാന്‍ലേക്കിനെ പുറത്തിരുത്തിയാണ് ഹൈദ്രാബാദ് മത്സരത്തിനിറങ്ങുന്നത്. സ്റ്റാന്‍ലേക്കിനു പകരം ക്രിസ് ജോര്‍ദാന്‍ ഇന്നത്തെ മത്സരത്തിനിറങ്ങും.
പഞ്ചാബ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, ക്രിസ് ഗെയില്‍, കരുണ്‍ നായര്‍, ആരോണ്‍ ഫിഞ്ച്, യുവരാജ് സിംഗ്, രവിചന്ദ്രന്‍ അശ്വിന്, ആന്‍ഡ്രൂ ടൈ, മോഹിത് ശര്‍മ്മ, ബരീന്ദര്‍ സ്രാന്‍, മുജീബ് ഉര് റഹ്മാന്
ഹൈദ്രാബാദ്: ശിഖര്‍ ധവാന്, കെയിന്‍ വില്യംസണ്, മനീഷ് പാണ്ഡേ, ദീപക് ഹൂഡ, യൂസഫ് പത്താന്, ഷാകിബ് അല്‍ ഹസന്, വൃദ്ധിമന്‍ സാഹ, റഷീദ് ഖാന്, ക്രിസ് ജോര്‍ദാന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial