മുംബൈയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അശ്വിന്‍

- Advertisement -

നിര്‍ണ്ണായകമായ പോരാട്ടത്തില്‍ മുംബൈയെ ബാറ്റിംഗിനയയ്ച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു തോല്‍വി പിണയുകയാണെങ്കില്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് മുംബൈ പുറത്താകും. അതേ സമയം പഞ്ചാബിനു ഇന്നത്തെ മത്സരത്തില്‍ പരാജയം സംഭവിച്ചാലും അടുത്ത മത്സരം വിജയിച്ച് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പ്ലേ ഓഫ് യോഗ്യത നേടാവുന്നതാണ്.

പഞ്ചാബ് നിരയില്‍ രണ്ട് മാറ്റമാണുള്ളത്. മയാംഗ് അഗര്‍വാല്‍, കരുണ്‍ നായര്‍ എന്നിവര്‍ക്ക പകരം യുവരാജ് സിംഗും മനോജ് തിവാരിയും ടീമിലെത്തി. ജെപി ഡുമിനിയ്ക്ക് പകരം കീറണ്‍ പൊള്ളാര്‍ഡ് മുംബൈ നിരയിലേക്ക് മടങ്ങിയെത്തുന്നു.

മുംബൈ ഇന്ത്യൻസ്: സൂര്യകുമാർ യാദവ്,എവിൻ ലൂയിസ്, രോഹിത് ശർമ്മ,ഇഷാൻ കിഷൻ ,ഹാര്‍ദ്ദിക് പാണ്ഡ്യ, ബെൻ കട്ടിങ്, ക്രുണാല്‍ പാണ്ഡ്യ കീറണ്‍ പൊള്ളാര്‍ഡ്, മിച്ചൽ മക്ലെനാഗന്‍ , മയാംഗ് മാര്‍ക്കണ്ടേ, ജസ്പ്രീത് ബുംറ

പഞ്ചാബ്: കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, യുവരാജ് സിംഗ്, മനോജ് തിവാരി, മാര്‍ക്കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ആന്‍ഡ്രൂ ടൈ, അങ്കിത് രാജ്പുത്, മോഹിത് ശര്‍മ്മ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement