പൂനയെത്തകർത്ത് പഞ്ചാബ്

വിവോ ഐപിഎല്ലിലെ നാലാം മൽസരത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് റൈസിങ്ങ് പൂനെ സൂപ്പർജയന്റ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടിയ പഞ്ചാബ് പൂനെയെ ബാറ്റിങ്ങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത പൂനെ ബെൻ സ്റ്റ്ക്കൊക്ക്സിന്റെ അർദ്ധശതകത്തിന്റെ പിൻബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒരു ഓവർ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

44 റൺസുമായി പുറത്താകാതെ നിന്ന കിങ്ങ്സ് ഇലവൻ ക്യാപ്റ്റൻ ഗ്ലെൻ മാക്സ് വെല്ലും 30 റൺസുമായി പിന്തുണയേകിയ ഡേവിഡ് മില്ലറും ആണ് പഞ്ചാബിന്റെ വിജയ ശില്പികൾ.

Previous articleകിങ്‌സ് ഇലവൻ പഞ്ചാബിന് 164 വിജയലക്ഷ്യം
Next articleറയലിന്റെ പ്രതീക്ഷകളെ തല്ലി തകർത്ത് അത്ലറ്റികോ