
- Advertisement -
2 കോടി അടിസ്ഥാന വിലയുമായി ഐപിഎല്‍ 2017 ലേലത്തിനെത്തിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടറെ സ്വന്തമാക്കി റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ്. 14.5 കോടിയ്ക്കാണ് പൂനെ സ്റ്റോക്സിനെ സ്വന്തമാക്കിയത്. ലേലം തുടങ്ങിയപ്പോള്‍ മുംബൈയും ആര്‍സിബിയും ആണ് മുന്‍ നിരയിലുണ്ടായിരുന്നത്. ഡല്‍ഹിയും കൂട്ടിനെത്തിയതോടു കൂടി തുക 6 കോടി കഴിഞ്ഞു. മുംബൈ ഡല്‍ഹി ലേലം വിളി തുക 10 കോടി എത്തിച്ചപ്പോള്‍ സണ്‍റൈസേഴ്സ് കളത്തിലിറങ്ങി. അവസാന നിമിഷത്തിലാണ് പൂനെ ലേലത്തിനെത്തിയതും 14.5 കോടി രൂപയ്ക്ക് സ്റ്റോക്സിനെ സ്വന്തമാക്കിയതും. ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന തുകയാണ് ഇത്.
ഇന്നിതുവരെ നടന്ന മറ്റു വില്പനകള്
ഡല്‍ഹി: ആഞ്ചലോ മാത്യൂസ്(2 കോടി), കോറി ആന്ഡേഴ്സണ്(1 കോടി)
പഞ്ചാബ്: ഓയിന്‍ മോര്ഗന്(2 കോടി)
ബാംഗ്ലൂര്‍: പവന് നേഗി(1 കോടി)
Advertisement