ശര്‍ദ്ധുല്‍ താക്കൂറും പൂനെ ജഴ്സിയില്‍

- Advertisement -

കിംഗ്സ് 11 പഞ്ചാബ് ബൗളര്‍ ശര്‍ദ്ധുല്‍ താക്കൂര്‍ ഐപിഎല്‍ പത്താം പതിപ്പില്‍ പൂനെ കുപ്പായത്തില്‍. 2014ല്‍ 20 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് താക്കൂറിനെ സ്വന്തമാക്കിയത്. പഞ്ചാബിനായി ഏക മത്സരത്തില്‍ കളിച്ച താക്കൂര്‍ 38 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് എടുത്തിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ പൂനെയില്‍ ഏപ്രില്‍ 6നാണ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ആദ്യ മത്സരം. നേരത്തെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ ഡല്‍ഹിയില്‍ നിന്ന് ഓപ്പണര്‍ മയാംഗ് അഗര്‍വാലിനെ പൂനെ സ്വന്തമാക്കിയിരുന്നു. മുംബൈയ്ക്കായി രഞ്ജി സീസണില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും പലപ്പോളും രക്ഷകനായി അവതരിച്ച താക്കൂര്‍ തീര്‍ച്ചയായും പൂനെയ്ക്ക് ഒരു മികച്ച ആസ്ഥി തന്നെയായിരിക്കും.

Advertisement