
തിരുവനന്തപുരവും റാഞ്ചിയുമൊന്നുമല്ല പൂനെ ആയിരിക്കും ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് ഇനി ആതിഥേയത്വം വഹിക്കുക എന്നറിയിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍. കാവേരി നദീജലത്തര്‍ക്കത്തെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ സുരക്ഷ ഭീഷണിയുള്ളതായി അറിയിച്ച ബിസിസിഐയാണ് ചെന്നൈയില്‍ നിന്ന് സൂപ്പര്‍ കിംഗ്സ് മത്സരങ്ങള്‍ മാറ്റുവാന്‍ തീരുമാനിച്ചത്.
പൂനെയിലെ എംഎസിഎ സ്റ്റേഡിയത്തിലാണ് ചെന്നൈയുടെ മത്സരങ്ങള്‍ നടക്കുക. ഒരു ഹോം മത്സരം മാത്രമാണ് ചെന്നൈ ഇതുവരെ കളിച്ചത്. തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും ടീം മികച്ച തിരിച്ചുവരവ് നടത്തി ജയിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial