“പവർ ഹിറ്റിംഗ് വേണ്ട, ഷോട്ടുകൾ കളിച്ചു തന്നെ ഐ പി എല്ലിൽ റൺസ് എടുക്കാം” – പൂജാര

Img 20210404 115150

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐ പി എല്ലിൽ കളിക്കുകയാണ് ചേതേശ്വർ പൂജാര. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ആയ പൂജാര തനിക്ക് ഐ പി എല്ലിലും തിളങ്ങാൻ ആകും എന്ന് പറഞ്ഞു. താൻ നല്ല ഒരു പവർ ഹിറ്റർ അല്ല. പക്ഷെ ക്രിക്കറ്റ് ഷോട്സ് കളിച്ചു തന്നെ ഐ പി എല്ലിലും ടി20യിലും റൺസ് എടുക്കാം. കോഹ്ലിയും രോഹിത് ശർമ്മയും അതിന് ഉദാഹരണമാണ്. നല്ല ടൈമിങ് ആണ് പ്രധാനം എന്ന് പൂജാര പറഞ്ഞു.

മുമ്പ് ടി20 കളിക്കുമ്പോൾ തനിക്ക് ഭയം ഉണ്ടായിരുന്നു. തന്റെ ടെസ്റ്റ് ശൈലിക്കും ബാറ്റിംഗ് രീതിക്കും അത് പ്രശ്നം ആകുമോ എന്നത്. എന്നാൽ ഇപ്പോൾ ആ പ്രശ്നം ഇല്ല. എന്ത് ചെയ്താലും നമ്മുടെ സ്വാഭാവിക ശൈലി നഷ്ടമാകില്ല എന്ന് തനിക്ക് ഇപ്പോൾ അറിയാം. തന്നോട് മുമ്പ് ദ്രാവിഡും ഇത് പറഞ്ഞിട്ടുണ്ട് എന്നും പൂജാര പറഞ്ഞു.