ഐ.പി.എൽ കഴിഞ്ഞാൽ ഏറ്റവും മികച്ച ലീഗ് പാകിസ്ഥാൻ സൂപ്പർ ലീഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് കഴിഞ്ഞാൽ ഏറ്റവും മികച്ച ആഭ്യന്തര ലീഗ് പാകിസ്ഥാൻ സൂപ്പർ ലീഗ് ആണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വാസിം അക്രം. പാകിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന വിദേശികൾ  ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ മികച്ച ബൗളിംഗ് ഉള്ളത് പാകിസ്ഥാൻ സൂപ്പർ ലീഗിലാണെന്ന് പറയാറുണ്ടെന്നും വസിം അക്രം കൂട്ടിച്ചേർത്തു.

അഞ്ച് വർഷമായി താൻ പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ കൂടെയുണ്ടെന്നും താൻ വിദേശ താരങ്ങളോട് ഐ.പി.എല്ലും പി.എസ്.എല്ലും തമ്മിലുള്ള വ്യത്യാസങ്ങൾ ചോദിക്കാറുണ്ടെന്നും അവരെല്ലാം പി.എസ്.എല്ലിലെ ബൗളിംഗ് നിലവാരം മികച്ചതാണെന്ന് പറയാറുണ്ടെന്നും വസിം അക്രം പറഞ്ഞു. അതെ സമയം ഇരു ടൂർണ്ണമെന്റുകളെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും പി.എസ്.എൽ തുടക്കം ആണെന്നും അതെ സമയം ഐ.പി.എൽ പത്ത് വർഷം പൂർത്തിയാക്കിയെന്നും വസിം അക്രം പറഞ്ഞു.

Previous articleമെർടൻസ് 2022 വരെ നാപോളിയിൽ
Next article“വിരാട് കോഹ്‌ലി രോഹിത് ശർമ്മയുമായി ക്യാപ്റ്റൻസി പങ്കിടണം”