ഈ സീസൺ ഏറെ പ്രത്യേകത നിറഞ്ഞത്, ഈ ടീമിൽ ഏറെ അഭിമാനം – സഞ്ജു സാംസൺ

Rajasthanroyals

ഐപിഎൽ ഫൈനലില്‍ കാലിടറിയെങ്കിലും തങ്ങള്‍ക്ക് ഈ സീസൺ ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് പറഞ്ഞ് സഞ്ജു സാംസൺ. കഴിഞ്ഞ് രണ്ട് – മൂന്ന് സീസണുകളിലായി ആരാധകര്‍ക്കും ഏവര്‍ക്കും ടീം നിരാശ മാത്രമാണ് നൽകിയത്. ഇത്തവണ പ്ലേ ഓഫിലും ഫൈനലിലും എത്തിയെങ്കിലും കപ്പ് ടീമിന് നേടാനായില്ലെങ്കിലും ടീമിന്റെ പ്രകടനം ആരാധകര്‍ക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നായിരുന്നുവെന്നും അതിന് സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും സഞ്ജു കൂട്ടിചേര്‍ത്തു.

തന്റെ ടീമിൽ തനിക്ക് ഏറെ അഭിമാനം ഉണ്ടെന്നും ഒട്ടനവധി മികച്ച യുവതാരങ്ങളും സീനിയര്‍ താരങ്ങളും അടങ്ങിയ ടീമിൽ നിന്ന് നിരാശ നൽകുന്ന ഒറ്റപ്പെട്ട ഒരു ദിവസം ആണ് ഇതെന്നും പക്ഷേ തന്റെ ടീമിനെക്കുറിച്ച് താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും സഞ്ജു സൂചിപ്പിച്ചു.

ലേലത്തിന്റെ അന്ന് മുതൽ മികച്ച ബൗളര്‍മാരെ സ്വന്തമാക്കുവാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും മികച്ച ബൗളര്‍മാര്‍ നിങ്ങളെ ടൂര്‍ണ്ണമെന്റ് നേടുവാന്‍ സഹായിക്കുമെന്നും സഞ്ജു വ്യക്തമാക്കി.

Previous articleക്യാപ്റ്റൻസി കൊണ്ട് നേടിയ ഐപിഎൽ കിരീടം
Next articleഐ.പി.എൽ നേടുന്ന ആദ്യ ഇന്ത്യൻ പരിശീലകനായി നെഹ്റ