ഇന്ത്യൻ U19 ടീം ക്യാപ്റ്റൻ 1.90 കോടിക്ക് സൺ റൈസേഴ്സിൽ

യുവപ്രതീക്ഷയായ പ്രിയം ഗാാർഗിനെ സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 1.90 കോടിക്കാണ് 19കാരനായ താരത്തെ സൺ റൈസേഴ്സ് സ്വന്തമാക്കിയത്. 40 ലക്ഷം ആയിരുന്നു ഗാർഗിന്റെ അടിസ്ഥാന വില. ലേലത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെ തോൽപ്പിച്ച് ആണ് സൺ റൈസേഴ്സ് പ്രിയം ഗാർഗിനെ സ്വന്തമാക്കിയത്.

അടുത്ത വർഷം നടക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ ഗാർഗ് ആകും നയിക്കുക. നേരത്തെ ഉത്തർപ്രദേശിന് വേണ്ടി മുഷ്താഖ് അലി ടൂർണമെന്റിൽ പ്രിയം കളിച്ചിരുന്നു.

 

Previous articleവിരാട് സിംഗിന് 1.90 കോടി വില നല്‍കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, രാഹുല്‍ ത്രിപാഠിയെ സ്വന്തമാക്കി കൊല്‍ക്കത്ത
Next articleദീപക് ഹൂഡ പഞ്ചാബിലേക്ക്, വരുൺ ചക്രവർത്തി കൊൽക്കത്തയിലേക്ക്