“പൃഥ്വി ഷാ സെവാഗിനെ ഓർമ്മിപ്പിക്കുന്നു” – ലാറ

- Advertisement -

ഇന്ത്യൻ യുവതാരം പൃഥ്വി ഷായെ പ്രശംസിച്ച് ബ്രയാൻ ലാറ രംഗത്ത്. ഡെൽഹി കാപിറ്റൽസിനു വേണ്ടി ഇപ്പോൾ നടത്തുന്ന പ്രകടനങ്ങളാണ് ലാറയെ ആകർഷിക്കുന്നത്. പൃഥ്വി ഷാ മുൻ ഇന്ത്യൻ താരം സേവാഗിനെ ഓർമ്മിപ്പിക്കുന്നു എന്ന് ലാറ പറഞ്ഞു. പൃഥ്വി ഷായുടെ ഷോട്ടുകളും ശൈലിയും സേവാഗിനോട് സാമ്യമുള്ളതാണ് അദ്ദേഹം പറഞ്ഞു.

19 കാരൻ മാത്രമാണെങ്കിലും പൃഥ്വി കാണിക്കുന്ന പക്വത അത്ഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് പൃഥ്വിയുടെ രണ്ടാം ഐ പി എൽ സീസണാണ്. ഒരു യുവതാരമല്ല മറിച്ച് സീനിയർ താരമാണ് പൃഥ്വി ഷാ ഇപ്പോൾ. അതുപോലെ തന്നെ ആണ് ടീമും ആരാധകരും ഈ യുവതാരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതും. ലാറ പറഞ്ഞു. താൻ പൃഥ്വി ഷാ ടെസ്റ്റിൽ സെഞ്ച്വറി അടിച്ചതു മുതൽ താരത്തെ ശ്രദ്ധിക്കുന്നുണ്ട് എന്നും ലാറ പറഞ്ഞു.

Advertisement