പൃഥ്വി ഷായ്ക്ക് അര്‍ദ്ധ ശതകം, 10 ഓവറില്‍ ഡല്‍ഹിയ്ക്ക് 88 റണ്‍സ്

Prithvishaw

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച തുടക്കവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് തുടക്കം അത്ര മികച്ചതല്ലായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെട്ടില്ലെങ്കിലും 36 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. സീനിയര്‍ താരം ശിഖര്‍ ധവാന്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പൃഥ്വി ഷായ്ക്കായിരുന്നു സ്കോറിംഗ് ദൗത്യം.

എന്നാല്‍ പേസര്‍മാര്‍ കളം വിട്ട് സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ ഡല്‍ഹി ഓപ്പണര്‍മാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 35 പന്തില്‍ അര്‍ദ്ധ ശതകം തികച്ച പൃഥ്വി ഷായും 24 പന്തില്‍ 30 റണ്‍സുമായി ശിഖര്‍ ധവാനും ക്രീസില്‍ നില്‍ക്കുമ്പോള്‍ പത്തോവറില്‍ ഡല്‍ഹി വിക്കറ്റ് നഷ്ടപ്പെടാതെ 88 റണ്‍സ് നേടിയിട്ടുണ്ട്.

പവര്‍പ്ലേയ്ക്ക് ശേഷമുള്ള നാലോവറില്‍ 52 റണ്‍സാണ് ഡല്‍ഹി നേടിയത്.  ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ചഹാറിനെ പൃഥ്വി ഷാ നേരിട്ടപ്പോള്‍ ചെറിയൊരു എഡ്ജ് ഉണ്ടായിരുന്നുവെങ്കിലും അതാരും കേള്‍ക്കാതെ പോയപ്പോള്‍ പൃഥ്വി ഷാ രക്ഷപ്പെടുകയായിരുന്നു. അത് മുതലാക്കിയ താരം മികച്ചൊരു അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

Previous article” അനുഷ്കയെ വിവാദത്തിലേക്ക് വലിച്ചിഴച്ചിട്ടില്ല,പരാമര്‍ശിച്ചത് വസ്തുതയുടെ ഔചിത്യം മാത്രം” – സുനില്‍ ഗവാസ്കര്‍
Next articleചെന്നൈക്ക് എന്താണോ മികച്ചത് അതിന് അനുസരിച്ചായിരിക്കും തന്റെ ബാറ്റിംഗ് സ്ഥാനം: മഹേന്ദ്ര സിംഗ് ധോണി