ചെന്നൈയില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുമെന്നറിയാമായിരുന്നതിനാല്‍ താന്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം നടത്തി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ദീപക് ചഹാര്‍ പറഞ്ഞത് താന്‍ സ്ലോവര്‍ ബോളുകളും യോര്‍ക്കറുകളും എറിയുവാന്‍ ഏറെ പരിശീലനം നടത്തുന്നുണ്ടെന്നാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ചെന്നൈയില്‍ കൂടുതല്‍ മത്സരങ്ങള്‍ തങ്ങള്‍ കളിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു അതിനാല്‍ തന്നെ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ താന്‍ നടത്തിയിരുന്നുവെന്നും ദീപക് ചഹാര്‍ വ്യക്തമാക്കി.

ഡ്രെസ്സിംഗ് റൂമില്‍ ധോണിയ്ക്കൊപ്പം എറെ സമയം താന്‍ ചെലവഴിക്കാറുണ്ട്, കൂടുതലും ടിടി കളിയ്ക്കുമ്പോളാണ്, അപ്പോളെല്ലാം താന്‍ ധോണിയില്‍ നിന്ന് കുറെ ഏറെ കാര്യങ്ങള്‍ പഠിക്കുന്നുണ്ടെന്നും ദീപക് ചഹാര്‍ വ്യക്തമാക്കി. തന്നെ പൊതുവേ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ എറിഞ്ഞ് തീര്‍ക്കുവാറാണ് പതിവെങ്കിലും ഇപ്പോള്‍ ബ്രാവോയുടെ പരിക്ക് മൂലം തനിക്ക് ഡെത്ത് ഓവറുകള്‍ എറിയുവാനുള്ള അവസരം നല്‍കിയിരിക്കുകയാണെന്നും ചഹാര്‍ വ്യക്തമാക്കി.

മത്സരത്തില്‍ നിന്ന് ദീപക് ചഹാര്‍ 20 ഡോട്ട് ബോളുകള്‍ ഉള്‍പ്പെട്ട തകര്‍പ്പന്‍ സ്പെല്ലാണ് പുറത്തെടുത്തത്. 20 റണ്‍സിനു മൂന്ന് വിക്കറ്റുകള്‍ താരം നാലോവറില്‍ നിന്ന് നേടുകയായിരുന്നു. ഇതില്‍ 4 റണ്‍സ് ഓവര്‍ത്രോ മൂലം വന്നതുമാകുന്നു.

Advertisement