പ്രസിദ്ധ് കൃഷ്ണയും കോവിഡ് പോസിറ്റീവ്, കൊല്‍ക്കത്ത നിരയിലെ നാലാമത്തെ താരം

Prasidhkrishna

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം പ്രസിദ്ധ് കൃഷ്ണ കോവിഡ് പോസിറ്റീവ്. ഫ്രാഞ്ചൈസിയിലെ നാലാമത്തെ താരമാണ് ഇപ്പോള്‍ കോവിഡ് ബാധിച്ചിരിക്കുന്നത്. നേരത്തെ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെയാണ് ഐപിഎല്‍ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യം ഉയര്‍ന്ന് വന്നത്.

പിന്നീട് ഇന്നലെ ടിം സീഫെര്‍ട്ടിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ പ്രസിദ്ധ് കൃഷ്ണയും കോവിഡ് ബാധിതനാണെന്ന് മനസ്സിലാകുന്നതോടെ ഇത് നാലാമത്തെ താരമാണ് ഫ്രാഞ്ചൈസിയില്‍ കോവിഡ് ബാധിതനാകുന്നത്.

Previous articleദേശീയ ടീമിലേക്ക് മടങ്ങിയെത്തുവാന്‍ പൃഥ്വി ഷായോട് വണ്ണം കുറയ്ക്കുവാന്‍ ആവശ്യപ്പെട്ട് സെലക്ടര്‍മാര്‍
Next articleകിയെല്ലിനിക്ക് വേണ്ടി ബെക്കാമിന്റെ ഇന്റർ മയാമി രംഗത്ത്