
ഐപിഎല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു തിരിച്ചടിയായി അണ്ടര്‍ 19 പേസ് ബൗളര്‍ കമലേഷ് നാഗര്‍കോടിക്ക് പരിക്ക്. താരത്തിനു പകരം സ്ക്വാഡില്‍ കര്‍ണ്ണാടകയുടെ പേസ് താരം പ്രസീദ് കൃഷ്ണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ താരത്തിനു പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. അതാണ് താരത്തെ ആദ്യ രണ്ട് മത്സരങ്ങളിലേക്ക് പരിഗണിക്കാതിരുന്നതിനു കാരണമെന്നും അറിയുന്നു.
18 വയസ്സുകാരന് കമലേഷിനു വേണ്ടി 3.2 കോടി രൂപയാണ് ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത ചെലവാക്കിയത്. ടൂര്‍ണ്ണമെന്റിനു മുമ്പ് മിച്ചല്‍ സ്റ്റാര്‍ക്കിനെ നഷ്ടമായ കൊല്‍ക്കത്ത പേസ് ബൗളിംഗ് നിരയ്ക്കേറ്റ മറ്റൊരു തിരിച്ചടിയാണ് കമലേഷിന്റെ പരിക്ക്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial