“ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ധോണിക്ക് എല്ലാം ഒറ്റക്ക് ചെയ്യാൻ കഴിയില്ല”

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ കഴിയില്ലെന്ന് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ. ടീമിൽ എല്ലാവരും പിന്തുണച്ചാൽ മാത്രമേ ചെന്നൈ സൂപ്പർ കിങ്സിന് ജയം കണ്ടെത്താൻ കഴിയുമെന്നും ഓജ പറഞ്ഞു. നിലവിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റ ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

ഒരു ടീം ഗെയിമിൽ ഒരു വ്യക്തിക്ക് മാത്രമായി ടീമിന്റെ ജയിപ്പിക്കാൻ കഴിയില്ലെന്നും ടീമിലെ എല്ലാവരും മികച്ച രീതിയിൽ പിന്തുണ നൽകണമെന്നും ഓജ പറഞ്ഞു. സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ നേരത്തെ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് ധോണിയെ അത്തരത്തിൽ കളിക്കാൻ പ്രേരിപ്പിച്ചതെന്നും ഓജ പറഞ്ഞു.

അടുത്ത മത്സരത്തിന് ചെന്നൈ സൂപ്പർ കിങ്‌സ് ഇറങ്ങുമ്പോൾ ടീമിൽ മാറ്റങ്ങൾ വേണമെന്നും ഓജ പറഞ്ഞു. കേദാർ ജാദവ് ഫീൽഡിങ്ങിലും ബൗളിങ്ങിലും സംഭാവന നൽകുന്നില്ലെന്നും ബാറ്റിങ്ങിൽ ഫോമിൽ അല്ലെന്നും ഓജ പറഞ്ഞു. അതുകൊണ്ട് തന്നെ കേദാർ ജാദവിന് പകരക്കാരനെ കണ്ടെത്തണമെന്നും ഓജ പറഞ്ഞു.