
ടൂര്‍ണ്ണമെന്റിന്റെ ആദ്യ ഘട്ടങ്ങളില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കീറണ്‍ പൊള്ളാര്‍ഡിനെ പുറത്തിരുത്തിയുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തില്‍ താരം ഒട്ടും സംതൃപ്തനല്ലായിരുന്നുവെന്ന് അറിയിച്ച് രോഹിത് ശര്‍മ്മ. പൊള്ളാര്‍ഡ് എന്നും മുംബൈയ്ക്കൊരു മാച്ച് വിന്നറായിരുന്നു. താരത്തെ പുറത്തിരുത്തുകയെന്നത് കടുത്ത തീരുമാനമായിരുന്നു. താരത്തെ പുറത്തിരുത്തേണ്ടി വന്നപ്പോള്‍ പൊള്ളാര്‍ഡ് ഏറെ അസ്വസ്ഥനായിരുന്നുവെന്നും രോഹിത് പറഞ്ഞു.
ജെപി ഡുമിനിയ്ക്കും ലോവര്‍ ഓര്‍ഡറില്‍ ഏറെ അവസരം ലഭിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പൊള്ളാര്‍ഡിനെ വീണ്ടും തിരികെ ടീമിലെത്തിക്കുകയായിരുന്നുവെന്ന് രോഹിത് പറഞ്ഞു. താന്‍ അതിനുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. തിരിച്ചുവരവ് അര്‍ദ്ധ ശതകം നേടിയാണ് പൊള്ളാര്‍ഡ് ആഘോഷിച്ചത്. മത്സത്തിലെ ഏറെ നിര്‍ണ്ണായകമായ കൂട്ടുകെട്ടും മുംബൈയ്ക്കായി പൊള്ളാര്‍ഡ്-ക്രുണാല്‍ പാണ്ഡ്യ നേടുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial