നയിച്ചത് പൊള്ളാർഡ്, എങ്കിലും രോഹിതിന് 12 ലക്ഷം പിഴ

Vrp0353jpg
- Advertisement -

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് പിഴ. ഇന്നലെ ഡെൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനാണ് രോഹിത് നടപടി നേരിടുന്നത്. 12 ലക്ഷം രൂപ രോഹിത് പിഴ ആയി അടക്കണം. ടൂർണമെന്റിലെ ആദ്യ സംഭവം ആയതുകൊണ്ടാണ് ഈ പിഴ. ഇനി സ്ലോ ഓവർ റേറ്റ് ആവർത്തിച്ചാൽ വലിയ പിഴ തന്നെ രോഹിത് നേരിടേണ്ടി വരും.

ഇന്നലെ ഡെൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഫീൽഡ് ചെയ്യുന്ന സമയത്ത് ഫിറ്റ്നെസ് പ്രശ്നം കാരണം രോഹിത് കളം വിട്ടതിനാൽ പൊള്ളാർഡ് ആയിരുന്നു മുംബൈയുടെ ക്യാപ്റ്റനായിരുന്നത്. എങ്കിലും പിഴ ലഭിച്ചത് രോഹിതിനാണ്. മത്സരം ആറു വിക്കറ്റിന് ഡെൽഹി ക്യാപിറ്റൽസ് വിജയിക്കുകയും ചെയ്തു.

Advertisement