സാജിദ് ഖാനെ ചോദ്യം ചെയ്യലിനായി വിളിക്കും

- Advertisement -

ഐപിഎല്‍ ബെറ്റിംഗുമായി ബന്ധപ്പെട്ട് സാജിദ് ഖാനെയും ചോദ്യം ചെയ്യാനായി വിളിക്കുമെന്ന് സൂചന. നേരത്തെ സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനെ താനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ബെറ്റിംഗിലേര്‍പ്പെട്ടിരുന്നു എന്ന് സമ്മതിച്ച അര്‍ബാസ് ഖാന്‍ ഇപ്പോള്‍ ബുക്കി സോനു ജലനുമായി യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ബോളിവുഡിലെ വേറെയും പല താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും പേരുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ഏഴ് വര്‍ഷങ്ങള്ർക്ക് മുമ്പ് സാജിദ് ഖാന്‍ ഐപിഎല്‍ മത്സരങ്ങളിലും മറ്റു ക്രിക്കറ്റ് മത്സരങ്ങളിലെയും ബെറ്റിംഗില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് ബുക്കിയുടെ വെളിപ്പെടുത്തല്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement