ഐ.പി.എൽ റദ്ദാക്കാൻ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

Photo: IPL
- Advertisement -

കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ മാർച്ച് 29ന് തുടങ്ങാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. അലക്സ് ബെൻസിഗർ എന്ന വകീലാണ് പൊതുതാൽപര്യ ഹർജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ഐ.പി.എല്ലിലെ കൂടുതൽ മത്സരങ്ങളും കൊറോണ വൈറസ് ബാധയുള്ള 7 സംസഥാനങ്ങളിലാണ് നടക്കുക. ഇതുവരെ ഇന്ത്യയിൽ 50ൽ അധികം പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കർണാടക സർക്കാരും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഐ.പി.എൽ ബെംഗളൂരിൽ ഐ.പി.എൽ നടത്താൻ അനുമതി നിഷേധിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. നേരത്തെ മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയും ഐ.പി.എൽ മാറ്റിവെക്കുന്നതിനെ കുറിച്ച് ഗവണ്മെന്റ് തലത്തിൽ ചർച്ചകൾ നടക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മാർച്ച് 29 മുതൽ മെയ് 24 വരെയാണ് നടത്താൻ തീരുമാനിച്ചത്. മാർച്ച് 29ന് മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തോടെ ഈ വർഷത്തെ ഐ.പി.എല്ലിന് തുടക്കമാവുമെന്നാണ് കരുതപ്പെടുന്നത്.

Advertisement