ശേഷിക്കുന്നത് 8 മത്സരങ്ങള്‍ , പ്ലേ ഓഫ് മോഹങ്ങളുമായി 5 ടീമുകള്‍

- Advertisement -

ഐപിഎല്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനത്തോട് അടുക്കുമ്പോള്‍ 5 ടീമുകള്‍ പ്ലേ ഓഫ് സാധ്യതകളുമായി നിലകൊള്ളുന്നു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പ്ലേ ഓഫില്‍ എത്തില്ല എന്ന ഉറപ്പിക്കുകയും സണ്‍റൈസേഴ്സ്, ചെന്നൈ ടീമുകള്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കുകയും ചെയ്ത സ്ഥിതിയില്‍ ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി 5 ടീമുകള്‍ തമ്മിലാണ് പോരാട്ടം നടക്കുന്നത്. 12 പോയിന്റുമായി കൊല്‍ക്കത്ത, രാജസ്ഥാന്‍, പഞ്ചാബ് എന്നിവര്‍ക്കൊപ്പം 10 പോയിന്റുമായി മുംബൈയും ബാംഗ്ലൂരുമാണ് പ്ലേ ഓഫ് മോഹങ്ങളുമായി നിലകൊള്ളുന്നത്.

ഇതില്‍ മുംബൈയ്ക്കും ബാംഗ്ലൂരിനുമാണ് ഏറ്റവും മികച്ച റണ്‍റേറ്റ് കൈവശമുള്ളത്. ഏറ്റവും മോശം റണ്‍റേറ്റ് കിംഗ്സ് ഇലവന്‍ പഞ്ചാബിനാണ്. എട്ട് മത്സരങ്ങളാണ് ലീഗില്‍ ഇനി ശേഷിക്കുന്നത്. ഇതില്‍ ചെന്നൈ-ഡല്‍ഹി മത്സരം ഒഴികെ മറ്റെല്ലാ മത്സരങ്ങളുടെ ഫലവും ആര് യോഗ്യത നേടുമെന്നതിനെ ബാധിക്കുമെന്നിരിക്കെ ടൂര്‍ണ്ണമെന്റിനെ ഇത് ആവേശത്തിലാക്കിയിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement