ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് സമയ മാറ്റം

- Advertisement -

ഐപിഎല്‍ പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങള്‍ക്ക് സമയ മാറ്റമുണ്ടാകുമെന്ന് അറിയിച്ച് ബിസിസിഐ. ഇപ്പോള്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നത് രാത്രി എട്ട് മണിക്കാണെങ്കില്‍ പ്ലേ ഓഫുകളും ഫൈനലും രാത്രി 7 മണിക്ക് ആരംഭിക്കും. കാണികളുടെ സൗകര്യപ്രകാരമുള്ളൊരു സമയമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല ആറിയിച്ചിരിക്കുന്നത്.

രാത്രി വൈകി മത്സരങ്ങള്‍ അനുഭവിക്കുന്നത് പിറ്റേന്ന് ഓഫീസുള്ളവരെയും വിദ്യാര്‍ത്ഥികളെയും അലട്ടുമെന്നതിനാലാണ് ഈ തീരുമാനമെന്ന് രാജീവ് ശുക്ല അറിയിച്ചു. ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് ബ്രോഡ്കാസ്റ്റര്‍മാര്‍ ഇത്തരം സമയമാറ്റം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തള്ളുകയായിരുന്നു. ആദ്യം ഇതിനു അനുമതി മൂളിയെങ്കിലും പിന്നീട് ടീമുകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഈ തീരുമാനം ബിസിസിഐ മാറ്റിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement