
എംഎസ് ധോണിയ്ക്കെതിരെ നടപ്പിലാക്കുവാനുദ്ദേശിച്ച കാര്യങ്ങള്‍ അത് പോലെ സാധ്യമായതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയ വിജയത്തിനു കാരണമായതെന്ന് പറഞ്ഞ് മാന്‍ ഓഫ് ദി മാച്ച് ഹര്‍ഷല്‍ പട്ടേല്‍. ഡല്‍ഹി ഇന്നിംഗ്സിന്റെ അവസാന മൂന്നോവറില്‍ താനും വിജയ് ശങ്കറും ചേര്‍ന്ന് നടത്തിയ ബാറ്റിംഗാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചതെന്ന് പറഞ്ഞ ഹര്‍ഷല്‍ ഇരുവരുടെയും ആ പ്രകടനത്തെ വളരെ “സ്പെഷ്യല്‍” എന്നാണ് പറഞ്ഞത്.
16ാം ഓവറില്‍ ഇടവേള സമയത്ത് 140 എന്നൊരു സ്കോറായിരുന്നു ഞങ്ങള്‍ പ്രായോഗികമായി കരുതിയത്. എന്നാല്‍ ബ്രാവോയുടെ അവസാന ഓവര്‍ ഉള്‍പ്പെടെ മത്സരഗതിയെ മാറ്റുന്ന പ്രകടനം പുറത്തെടുക്കുനായത് ടീമിന്റെ ആത്മിവിശ്വാസം വര്‍ദ്ധിപ്പിച്ചു. 162 റണ്‍സ് ഒരിക്കലും വിജയിക്കാവുന്ന സ്കോറാണെന്ന് കരുതിയില്ല എന്നാല്‍ അത് പൊരുതാവുന്ന സ്കോറായിരുന്നു.
അമ്പാട്ടി റായിഡുവിന്റെ വെടിക്കെട്ട് ബാറ്റിംഗിനു ശേഷമെത്തിയ ചെന്നൈ ബാറ്റ്സ്മാന്മാര്ക്ക് മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ജയം ഡല്‍ഹി നേടുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന ധോണിയുടെ ശക്തി തിരിച്ചറിഞ്ഞ് അതിനനുസൃതമായി പന്തെറിയുക എന്ന ലക്ഷ്യത്തില്‍ വിജയം കണ്ടതാണ് ഡല്‍ഹിയ്ക്ക് വിജയമൊരുക്കിയതെന്ന് ഹര്‍ഷല്‍ പറഞ്ഞു.
16 പന്തില്‍ നിന്ന് 36 റണ്‍സും 23 റണ്‍സിനു ഒരു വിക്കറ്റുമാണ് ഹര്‍ഷല്‍ പട്ടേലിന്റെ മത്സരത്തിലെ പ്രകടനം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial