
ഐപിഎല്‍ 2018 തുടങ്ങുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി. ചെന്നൈയിലെ ഒരു ഐപിഎസ് ഓഫീസര്‍ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ജി സമ്പത്ത്കുമാറിന്റെ ഹര്‍ജ്ജിയില്‍ മാച്ച് ഫിക്സിംഗ്, ബെറ്റിംഗ് തുടങ്ങിയവ തടയുന്നതിനു ബിസിസിഐ ആവശ്യമായ നടപടികള്‍ എടുക്കുന്നത് വരെ ഐപിഎല്‍ സീസണ് 2018 തടയണമെന്നാണ് ആവശ്യം.
ഐപിഎലിനെ വിലക്കുകയല്ല പകരം ഇത്തരം നടപടികളെ ചെറുക്കുവാനുള്ള സംവിധാനം പുതിയ സീസണിനു മുമ്പ് നടപ്പിലാക്കുകയാണ് തന്റെ ആവശ്യമെന്ന് സമ്പത്ത് കുമാര്‍ പറഞ്ഞു. സമ്പത്ത്കുമാറിന്റെ ആവശ്യങ്ങള്‍ ന്യായമാണെങ്കിലും മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാനാകില്ല എന്നാണ് ബെഞ്ച് പറഞ്ഞത്. കൂടുതല്‍ വാദങ്ങള്‍ക്കായി കേസ് ഏപ്രില്‍ 13നു വീണ്ടും പരിഗണിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial