കൊച്ചി ടസ്കേഴ്സ് : ലോധ കമ്മീഷനെ സമീപിക്കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

- Advertisement -

കൊച്ചി ടസ്കേഴ്സ് കേരളയെ ഐപിഎല്‍ 2018 സീസണില്‍ ഉള്‍പ്പെടുത്തണമെന്ന പൊതു താല്പര്യ ഹര്‍ജ്ജിയില്‍ ആര്‍എം ലോധ നയിക്കുന്ന മൂന്നംഗ ലോധ കമ്മിറ്റിയെ സമീപിക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശം. ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതില്‍ വൈക്ലബ്യം ഉണ്ടെന്നറിച്ച കോടതി ഹര്‍ജ്ജിക്കാരനോട് ലോധ കമ്മീഷനെ സമീപിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ കമ്മിറ്റിയ്ക്ക് ഏതെങ്കിലും തരത്തില്‍ ഈ വിഷയത്തിലൊരു തീരുമാനം എടുക്കുക ബുദ്ധിമുട്ടാണെന്ന് തോന്നുകയാണെങ്കില്‍ ബിസിസിഐയുടെ ഏതെങ്കിലും സംവിധാനത്തിലേക്ക് വിഷയം ഉന്നയിക്കാമെന്നും കോടതി അറിയിച്ചു.

തെറ്റായ രീതിയില്‍ ഐപിഎലില്‍ നിന്ന് പുറത്താക്കപ്പെട്ട ടസ്കേഴ്സിനെ ബിസിസിഐ ഏകദേശം 1200 കോടി രൂപയോളം നല്‍ക്കണമെന്നു മുമ്പ് ലോധ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കോടതിക്കു പുറത്തൊരു ഒത്തുതീര്‍പ്പിനാണ് ബിസിസിഐ ശ്രമിച്ചത്. 1200 കോടി രൂപയോളം കൊടുക്കേണ്ട സ്ഥാനത്ത് വെറും 460 കോടി രൂപ കൊടുത്തൊതുക്കുവാനുള്ള ശ്രമമാണെന്ന് മുമ്പ് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

വാര്‍ത്ത ഇവിടെ വായിക്കാം – http://fanport.in/cricket/ipl/bcci-gives-meek-settlement-offer-kochi-tuskers-kerala/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement