കൊൽക്കത്തയ്ക്ക് വലിയ തിരിച്ചടി, പാറ്റ് കമ്മിൻസ് ഐപിഎലിനില്ല

Patcummins
- Advertisement -

ഐപിഎലിന്റെ യുഎഇയിലെ മത്സരങ്ങൾക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കുവാൻ താനെത്തില്ലെന്ന് അറിയിച്ച് പാറ്റ് കമ്മിൻസ്. ഓസ്ട്രേലിയയുടെ അന്താരാഷ്ട്ര മത്സരങ്ങളുള്ളതിനാലും ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാലും ആണ് താരത്തിന്റെ ഈ തീരുമാനം എന്നാണ് അറിയുന്നത്. ഓസ്ട്രേലിയയിലെ സിഡ്നി മോർണിംഗ് ഹെറാൾഡ് എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാണ്ട് താരങ്ങൾ ഐപിഎൽ പുനരാരംഭിക്കുമ്പോൾ കളിക്കാനുണ്ടാകില്ലെന്നാണ് ഇപ്പോൾ ലഭിയ്ക്കുന്ന വിവരം. ഇന്ത്യൻ ബോർഡുകൾ ഈ രാജ്യത്തെ ബോർഡുകളുമായി താരങ്ങളുടെ ലഭ്യതയ്ക്കായി സംസാരിക്കുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. എന്നാൽ ബഹുഭൂരിഭാഗം താരങ്ങളും ഐപിഎലിനുണ്ടായേക്കില്ല എന്നാണ് ലഭിയ്ക്കുന്ന വിവരം.

Advertisement