കോടികള്‍ കൊടുത്തത് വെറുതേയായില്ല, കമ്മിന്‍സിന്റെ തീപാറും സ്പെല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് എരിഞ്ഞടങ്ങി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

192 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് പാറ്റ് കമ്മിന്‍സിന്റെ തീപാറും ഓപ്പണിംഗ് സ്പെല്ലിന്റെ മികവില്‍ രാജസ്ഥാനെ 131/9  എന്ന സ്കോറില്‍ ഒതുക്കി 60 റണ്‍സിന്റെ മിന്നും വിജയമാണ് കൊല്‍ക്കത്ത നേടിയത്. തോല്‍വിയോട് രാജസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് ഇനിയും സാധ്യമാണ്.

പാറ്റ് കമ്മിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ റണ്ണൊഴുകിയെങ്കിലും 19 റണ്‍സ് പിറന്ന ഓവറിന്റെ അവസാന പന്തില്‍ റോബിന്‍ ഉത്തപ്പ ഔട്ട് ആകുകയായിരുന്നു. പാറ്റ് കമ്മിന്‍സ് തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ബെന്‍ സ്റ്റോക്സിനെ എഡ്ജ് ചെയ്യിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക് ഒരു തകര്‍പ്പന്‍ ക്യാച്ച് പൂര്‍ത്തിയാക്കി.

അതേ ഓവറില്‍ സ്റ്റീവ് സ്മിത്തിനെയും കമ്മിന്‍സ് വീഴ്ത്തിയപ്പോള്‍ 32 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ശിവം മാവി സഞ്ജുവിനെയും പാറ്റ് കമ്മിന്‍സ് റിയാന്‍ പരാഗിനെയും മടക്കിയയച്ചപ്പോള്‍ 37/5 എന്ന നിലയില്‍ രാജസ്ഥാന്‍ പരുങ്ങലിലായി.

ആറാം വിക്കറ്റില്‍ ജോസ് ബട്‍ലറും രാഹുല്‍ തെവാത്തിയയും രാജസ്ഥാന് വേണ്ടി പൊരുതി നോക്കിയെങ്കിലും സ്കോറിംഗ് വേഗത കൂട്ടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ 22 പന്തില്‍ 35 റണ്‍സ് നേടിയ ബട്‍ലറും പുറത്താകുകയായിരുന്നു. 43 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. വരുണ്‍ ചക്രവര്‍ത്തിയ്ക്കായിരുന്നു വിക്കറ്റ്.

ശ്രേയസ്സ് ഗോപാല്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നാണ് വളരെ വിലയൊരു തോല്‍വിയില്‍ നിന്ന് രാജസ്ഥാനെ രക്ഷിച്ചത്. തന്റെ നാലോവറില്‍ 34 റണ്‍സ് വിട്ട് നല്‍കിയാണ് രാജസ്ഥാന്‍ ടോപ് ഓര്‍ഡറിലെ പ്രധാന നാല് വിക്കറ്റ് കമ്മിന്‍സ് നേടിയത്.