ഡല്‍ഹിയ്ക്ക് പുതുജീവന്‍ നല്‍കി ഇന്ത്യന്‍ യുവതാരങ്ങള്‍, പന്തിനും അയ്യരിനും അര്‍ദ്ധ ശതകം

ഇഴഞ്ഞ് നീങ്ങിയ ഡല്‍ഹി ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേഗത നല്‍കിയ ഇന്ത്യന്‍ യുവതാരങ്ങളായ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഡല്‍ഹിയുടെ സ്കോര്‍ 174 റണ്‍സില്‍ എത്തിച്ചത്. ജേസണ്‍ റോയിയും ഗൗതം ഗംഭീറും ബാംഗ്ലൂര്‍ ബൗളര്‍മാരെ നേരിടുന്നതില്‍ വെള്ളം കുടിച്ചപ്പോള്‍ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 23/2 എന്ന നിലയിലായിരുന്നു ഡല്‍ഹി. മൂന്നാം വിക്കറ്റില്‍ യുവതാരങ്ങള്‍ 75 റണ്‍സ് നേടി കൂട്ടിചേര്‍ത്തു. തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ വാഷിംഗ്ടണ്‍ സുന്ദറിനു വിക്കറ്റ് നല്‍കി അയ്യര്‍ മടങ്ങി.

31 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയാണ് അയ്യര്‍ പുറത്തായത്. 48 പന്തില്‍ 85 റണ്‍സ് നേടി ഋഷഭ് പന്ത് രണ്ട് പന്ത് ശേഷിക്കെ പുറത്താകുകയായിരുന്നു. കോറെ ആന്‍ഡേഴ്സണാണ് വിക്കറ്റ് ലഭിച്ചത്. 7 സിക്സും 6 ബൗണ്ടറിയുമാണ് പന്ത് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

ചഹാല്‍(2), ഉമേഷ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, കോറെ ആന്‍ഡേഴ്സണ്‍ എന്നിവരാണ് ബാംഗ്ലൂരിന്റെ വിക്കറ്റ് വേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗെയില്‍-രാഹുല്‍ താണ്ഡവം, കൊല്‍ക്കത്തയുടെ കോട്ട തകര്‍ത്ത് പഞ്ചാബ്
Next articleസെൻട്രൽ എക്സൈസിന് ആദ്യ ജയം