ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ മത്സരം മഹി ഭായിക്കെതിരെയെന്നത് കൂടുതല്‍ ആവേശം നല്‍കുന്നു – ഋഷഭ് പന്ത്

- Advertisement -

ശ്രേയസ്സ് അയ്യരുടെ പരിക്കിനെ തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്തിനെയാണ് ഈ സീസണ്‍ ഐപിഎലില്‍ ക്യാപ്റ്റനാക്കിയത്. തന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ മത്സരം മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണെന്നത് തനിക്ക് കൂടുതല്‍ ആവേശം നല്‍കുന്നുവെന്നാണ് ഋഷഭ് പന്ത് വ്യക്തമാക്കിയത്.

താന്‍ മഹി ഭായിയില്‍ നിന്ന് ഏറെക്കാര്യം പഠിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ ക്യാപ്റ്റനെന്ന തന്റെ ആദ്യ മത്സരം കളിക്കാനാകുന്നത് മികച്ച അനുഭവം ആയിരിക്കുമെന്നും പന്ത് വ്യക്തമാക്കി. താന്‍ തന്റെ അനുഭവത്തില്‍ നിന്ന് പഠിച്ച കാര്യങ്ങളും ധോണിയില്‍ നിന്ന് പഠിച്ച കാര്യങ്ങളും മത്സരത്തില്‍ പ്രയോഗിക്കുമെന്നും ഋഷഭ് പന്ത് വ്യക്തമാക്കി.

Advertisement