മുംബൈയെ 165ല്‍ എത്തിച്ച് പാണ്ഡ്യ സഹോദരങ്ങള്‍

- Advertisement -

ഐപിഎല്‍ 2018ലെ ആദ്യ മത്സരത്തില്‍ 165 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി ചെന്നൈ മുംബൈയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എവിന്‍ ലൂയിസിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും നഷ്ടമായ ശേഷം ടീമിനെ ഇഷാന്‍ കിഷന്‍-സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടാണ് വീണ്ടും ട്രാക്കിലാക്കിയത്. അതിനു ശേഷം ഇരുവരും പുറത്തായെങ്കിലും പാണ്ഡ്യ സഹോദരങ്ങളുടെ ബാറ്റിംഗ് മികവില്‍ ടീം 20 ഓവറില്‍ 4 വീക്കറ്റ് നഷ്ടത്തില്‍ റണ്‍സ് നേടി.

സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ അത്രേം തന്നെ പന്തില്‍ 40 റണ്‍സ് നേടി. മൂന്നാം വിക്കറ്റുല്‍ കൂട്ടുകെട്ട് 78 റണ്‍സാണ് നേടിയത്. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക്-ക്രുണാല്‍ കൂട്ടുകെട്ട് അടിച്ച് തകര്‍ത്തപ്പോള്‍ മുംബൈ മികച്ച സ്കോറിലേക്ക് നീങ്ങി. ക്രുണാല്‍ പാണ്ഡ്യയായിരുന്നു കൂടുതല്‍ അപകടകാരി. വെറും 22 പന്തില്‍ താരം 41 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് 22 റണ്‍സ് നേടി. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 52 റണ്‍സാണ് നേടിയത്.

ചെന്നൈയ്ക്കായി ഷെയിന്‍ വാട്സണ്‍ രണ്ടും ദീപക് ചഹാര്‍ ഒരു വിക്കറ്റും നേടി. 3 ഓവറില്‍ 14 റണ്‍സ് മാത്രം നേടിയ ചഹാറിനു നാലാം ഓവര്‍ ധോണി നല്‍കിയില്ല. അതുപോലെ തന്നെ ഹര്‍ഭജന്‍ സിംഗിനും രണ്ടോവര്‍ മാത്രമാണ് നല്‍കിയത്. അതേ സമയം ഐപിഎല്‍ അരങ്ങേറ്റം നടത്തിയ മാര്‍ക്ക് വുഡാണ് ക്രുണാലിന്റെ താണ്ഡവത്തിനു ഇരയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement