ഗംഭീറിനെ പോലെ ആവണം എന്ന് പടിക്കൽ

Devduttpadikkal
- Advertisement -

താൻ ഗംഭീറിനെ ആണ് മാതൃക ആക്കാൻ ശ്രമിക്കുന്നത് എന്ന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണർ ദേവ്ദത്ത് പടിക്കൽ. താൻ ഗംഭീറിനെ മാതൃക ആക്കാൻ കാരണമുണ്ട്. ഗംഭീർ ഒരു ബിഗ് മാച്ച് പ്ലയർ ആണ്. വലിയ മത്സരങ്ങളിൽ സമ്മർദ്ദത്തിൽ പെടാതെ വലിയ പ്രകടനങ്ങൾ നടത്താൻ ഗംഭീറിന് എന്നും ആയിട്ടുണ്ട് എന്ന് പടിക്കൽ പറയുന്നു. വലിയ താരങ്ങൾ അങ്ങനെയാണ്. ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ ആണ് നല്ല പ്രകടനം നടത്തുക. പടിക്കൽ പറഞ്ഞു.

ഗംഭീറിനെ പോലെ സമ്മർദ്ദത്തിൽ പെടാതെ വലിയ മത്സരങ്ങളിലും തിളങ്ങാൻ ആകുന്ന താരമായി മാറാൻ ആണ് താൻ ശ്രമിക്കുന്നത് എന്ന് പടിക്കൽ പറഞ്ഞു. വിരാട് കോഹ്ലിക്ക് ഒപ്പം കളിക്കുന്നത് ക്രിക്കറ്റ് എളുപ്പമാക്കുന്നു എന്നും കോഹ്ലിക്ക് ഒപ്പം വലിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ആണ് ആഗ്രഹിക്കുന്നത് എന്നും പടിക്കൽ പറഞ്ഞു.

Advertisement