ആയിരത്തിലധികം താരങ്ങളുമായി ഐപിഎല്‍ ലേലം, ഏറ്റവുമധികം പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന്

- Advertisement -

ഐപിഎല്‍ 12ാം പതിപ്പിന്റെ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1003 താരങ്ങള്‍. 800 പുതുമുഖ താരങ്ങളില്‍ 746 പേരും ഇന്ത്യയില്‍ നിന്നാണ്. 70 സ്ഥാനങ്ങളാണ് ഇനി ടൂര്‍ണ്ണമെന്റില്‍ അവശേഷിക്കുന്നത്. ഇതിനായി 232 വിദേശ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഏറ്റവും അധികം കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 59 താരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുണ്ട്.

ഹോങ്കോംഗ്, അയര്‍ലണ്ട്, നെതര്‍ലാണ്ട്സ്, യുഎസ്എ എന്നിവിടിങ്ങളില്‍ നിന്നും ഐപിഎല്‍ മോഹികള്‍ പേര് നല്‍കിയിട്ടുണ്ട്. ഓസ്ട്രേലിയ(35), വിന്‍‍ഡീസ്(33) എന്നീ രാജ്യങ്ങളില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശ്രീലങ്ക(28), അഫ്ഗാനിസ്ഥാന്‍(27), ന്യൂസിലാണ്ട്(17), ഇംഗ്ലണ്ട്(14), ബംഗ്ലാദേശ്(10), സിംബാബ്‍വേ(5) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം.

Advertisement