മങ്കാദിങ്ങിന്റെ ഒരു വർഷം, കൊറോണക്കാലത്ത് വീട്ടിലിരിക്കാൻ ഓർമ്മിപ്പിച്ച് അശ്വിൻ

- Advertisement -

ലോക ക്രിക്കറ്റിൽ സമീപകാലത്തെ ഏറ്റവും വലിയ വിവാദമായ മങ്കാദിങ്ങ് വിവാദം നടന്ന് ഒരു വർഷമായി. എന്നാൽ ഈ വിവാദത്തിന്റെ ഒരു വർഷത്തിൽ കൊറോണ വൈറസ് ഭീതി നിൽക്കെ വീട്ടിലിരിക്കാൻ ഓർമ്മിപ്പിച്ചു അശ്വിൻ. കൊറോണ വൈറസിനെ തുടർന്ന് 21 ദിവസത്തെ ലോക്ക് ഡൗൺ രാജ്യം പ്രഖ്യാപിചതിന് പിന്നാലെയാണ് അശ്വിൻ ഈ പ്രതികരണവുമായി രംഗത്ത് വന്നത്.

സ്റ്റേയ് ഇൻസൈട് , സ്റ്റേ സേഫ് എന്ന് പറഞ്ഞാണ് അശ്വിൻ ട്വീറ്റ് അവസാനിപ്പിക്കുന്നത്‌. രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെ ക്രീസിന് വെളിയിൽ കടന്ന റോസ് ബട്ട്ലറെ അശ്വിൻ ഔട്ടാക്കിയിരുന്നു. ക്രിക്കറ്റ് എത്തിക്സിന് മങ്കാദിംഗ് ചേരില്ലെന്ന് വിമർശകർ പറയുന്നുണ്ടെങ്കിലും ക്രീസിന് പുറത്തേക്ക് പോകുന്ന ഏതൊരു ബാറ്റ്‌സ്മാനേയും ഔട്ടാക്കുമെന്നാായിരുന്നു അശ്വിന്റെ മറുപടി.

Advertisement