താനോ ഫാഫോ 13ാം ഓവര്‍ വരെ ബാറ്റ് ചെയ്യണമായിരുന്നു, എന്നാൽ മത്സരം അവസാന ഓവര്‍ വരെ വരില്ലായിരുന്നു – റുതുരാജ് ഗായ്ക്വാഡ്

Rutufaf

മികച്ച തുടക്കത്തിന് ശേഷം തോല്‍വി മുന്നിൽ കണ്ട ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രക്ഷിച്ചെടുത്തത് രവീന്ദ്ര ജഡേജയായിരുന്നു. താനോ ഫാഫ് ഡു പ്ലെസിയോ ആരെങ്കിലും ഒരാള്‍ മത്സരത്തിന്റെ 13ാം ഓവര്‍ വരെ ബാറ്റ് ചെയ്യണമെന്നായിരുന്നു റുതുരാജ് ഗായ്ക്വാഡ് പറഞ്ഞത്. മത്സരത്തിന്റെ അവസാന പന്ത് കാണാന്‍ ധൈര്യമില്ലാതെ താന്‍ സിഎസ്കെ അംഗത്തിന്റെ പിന്നിൽ ഒളിക്കുകയായിരുന്നുവെന്നും വലിയ സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ ലഭിക്കേണ്ട മികച്ച തുടക്കം ടീമിന് ലഭിച്ചുവെങ്കിലും ഓപ്പണര്‍മാരിൽ ഒരാള്‍ അവസാനം വരെ ക്രീസിൽ നില്‍ക്കാതിരുന്നത് ആണ് മത്സരം ടൈറ്റ് ആക്കിയതെന്നും ഗായ്ക്വാഡ് പറഞ്ഞു.

അവസാനം വിജയം ടീമിനൊപ്പം നിന്നതിനാൽ വിജയം ആഘോഷിക്കുവാനുള്ള അവസരവും ടീമിന് ലഭിച്ചുവെന്ന് റുതുരാജ് വ്യക്തമാക്കി. വിജയം നല്ല രീതിയിൽ ആഘോഷിക്കുന്ന ടീമാണ് ചെന്നൈ എന്നും പരാജയങ്ങളിൽ ടീം അധികം സങ്കടപ്പെടാറില്ലെന്നും സാധാരണ സാഹചര്യമാണ് അപ്പോള്‍ ഉണ്ടാകുകയെന്നും റുതുരാജ് വ്യക്തമാക്കി.

Previous articleസൗഹൃദ മത്സരങ്ങൾക്ക് ആയുള്ള വനിതാ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു
Next articleഡല്‍ഹിയ്ക്കെതിരെയുള്ള കൊല്‍ക്കത്തയുടെ മത്സരത്തിന് റസ്സലുണ്ടാകില്ലെന്ന് സൂചന