ഐപിഎലില്‍ ന്യൂസിലാണ്ട് താരങ്ങളും ഉണ്ടാകില്ലെന്ന് സൂചന

Trentboult

ഈ വര്‍ഷം സെപ്റ്റംബറില്‍ ഐപിഎല്‍ നടക്കുകയാണെങ്കില്‍ ന്യൂസിലാണ്ട് താരങ്ങളും ഉണ്ടായേക്കില്ല എന്ന് സൂചന. ലോകകപ്പിന് മുമ്പുള്ള ചെറിയ ജാലകത്തില്‍ മാത്രമാണ് ഇപ്പോള്‍ ഐപിഎല്‍ സാധ്യമായിട്ടുള്ളത്. എന്നാല്‍ ടി20 ലോകകപ്പ് ഉള്ളതിനാലും അതിന് മുമ്പ് മറ്റ് രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്ളതിനാലും വിദേശ താരങ്ങളുടെ പങ്കാളിത്തം ഇപ്പോള്‍ സംശയത്തിലാണ്.

ഇംഗ്ലണ്ട് താരങ്ങള്‍ അവരുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ ഐപിഎലിനായി ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ് പറഞ്ഞിരുന്നു. ഇപ്പോള്‍ ന്യൂസിലാണ്ട് താരങ്ങളും ആ പാത പിന്തുടരുമെന്നാണ് അറിയുന്നത്.

സെപ്റ്റംബറില്‍ ന്യൂസിലാണ്ട് പാക്കിസ്ഥാനെതിരെ കളിക്കാനിരിക്കുന്നതിനാലാണ് ഇത്. ഇപ്പോള്‍ ഐപിഎല്‍ നടത്തുവാന്‍ ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത് സെപ്റ്റംബര്‍ മാസമാണ്.

Previous articleബാഴ്സലോണക്ക് ഇനി വലിയ സാധ്യത ഇല്ലാ എന്ന് ബുസ്കെറ്റ്സ്
Next articleബാഴ്സലോണ ഡിഫൻഡർ അറോഹോ ഇനി സീസണിൽ കളിച്ചേക്കില്ല