ഐപിഎല്‍ ആതിഥേയത്വം വഹിക്കാമെന്ന് പറഞ്ഞിട്ടില്ല – ന്യൂസിലാണ്ട്

ഐപിഎല്‍ നടത്തുവാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന തരത്തിലുള്ള വാര്‍ത്ത പുറത്ത് വന്നത് നിഷേധിച്ച് ന്യൂസിലാണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്നതെല്ലാം വെറും അഭ്യൂഹം മാത്രമാണെന്നും ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. തങ്ങള്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടില്ലെന്നും ഇതിനായി ഐപിഎല്‍ അധികാരികളാരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് റിച്ചാര്‍ ബൂക്ക് വ്യക്തമാക്കി.

കൊറോണ വ്യാപനം തടയുന്നതില്‍ വളരെ അധികം മികച്ച നില്‍ക്കുന്ന രാജ്യമാണ് ന്യൂസിലാണ്ട്. യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളിലും ഐപിഎല്‍ നടത്തിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് വാര്‍ത്ത വന്നിരുന്നുവെങ്കിലും ബിസിസിഐ എല്ലാം നിഷേധിക്കുകയായിരുന്നു.

Previous articleഅലിസ്റ്റര്‍ കുക്കിന് ശേഷം ഇംഗ്ലണ്ടിനായി ആയിരം റണ്‍സ് നേടുന്ന ഇംഗ്ലണ്ട് ഓപ്പണറായി റോറി ബേണ്‍സ്
Next articleക്ലിഫോർഡ് മിറാണ്ട എഫ് സി ഗോവയുടെ സഹപരിശീലകനായി തുടരും