വര്‍ഷങ്ങള്‍ കടന്ന് പോകുമ്പോള്‍ ഐപിഎൽ മത്സരങ്ങളുടെ എണ്ണം കൂടും – ജയ് ഷാ

Hardik Pandya Gujarat Titans Ipl Trophy

വരും വര്‍ഷങ്ങളിൽ ഐപിഎൽ മത്സരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഈ സീസൺ മുതൽ പത്ത് ടീമുകള്‍ ആയത് അടുത്ത് ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും ടൂര്‍ണ്ണമെന്റ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതൽ മത്സരങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യമാണെന്നും ജയ് ഷാ സൂചിപ്പിച്ചു.

ഐപിഎലിന് പ്രത്യേക ജാലകം എന്നത് സഹ ബോര്‍ഡുകളോട് ബിസിസിഐ ചര്‍ച്ച ചെയ്യുന്ന ഒരു കാര്യമാണെന്നും കൂടുതൽ മത്സരങ്ങളെ ഉള്‍ക്കൊള്ളിക്കുമ്പോള്‍ അവരുടെയും അഭിപ്രായം പരിഗണിച്ചൊരു തീരുമാനം ആവും ഉണ്ടാകുക എന്നും ജയ് ഷാ വ്യക്തമാക്കി.

Previous articleസാഡിയോ മാനെയ്ക്ക് ചൊവ്വാഴ്ച ബയേണിൽ മെഡിക്കൽ
Next articleഅമൻ താപയുടെ മൊഹമ്മദൻസിലേക്കുള്ള ട്രാൻസ്ഫറിൽ പരാതിയുമായി രാജസ്ഥാൻ യുണൈറ്റഡ്