ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച ഇപ്പോള്‍ ചിന്തിക്കുന്നില്ല

- Advertisement -

ഇന്ത്യന്‍ ദേശീയ ടീമിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ് സഞ്ജു സാംസണ്‍. മുമ്പ് നടന്നതിനെയോ ഇനി നടക്കാന്‍ പോകുന്നതിനെയോ ആലോചിച്ചിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. 2015ല്‍ സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പരയില്‍ ദേശീയ ടീമില്‍ സ്ഥാനം ലഭിച്ച സഞ്ജുവിനു പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രമാണ് ടീമിലിടം കിട്ടിയത്. അന്ന് 19 റണ്‍സ് നേടിയെങ്കിലും പിന്നീട് മറ്റൊരവസരം താരത്തിനെ തേടി വന്നില്ല.

എല്ലാം സ്വാഭാവികമായി തന്നെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ച പാഠമാണത്. പല കാര്യങ്ങള്‍ നമ്മുടെ കൈയ്യില്‍ നില്‍ക്കാത്തതായുണ്ട്. അതിനെക്കുറിച്ച് ആലോചിച്ച് സമയം കളയേണ്ടതില്ല. അതേ സമയം ഫിറ്റെന്സ്, ക്രിക്കറ്റ് കഴിവ്, പ്രകടനം എന്നിവയെ മെച്ചപ്പെടുത്തുക എന്നതാവണം നമ്മുടെ ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement