ഐപിഎല്‍ എന്ന് നടക്കുമെന്ന് ഫ്രാഞ്ചൈസികള്‍ക്ക് കൂടുതല്‍ വിവരമൊന്നും അറിയില്ല – കുമാര്‍ സംഗക്കാര

Sanjusangakkara

ഐപിഎല്‍ എന്ന് നടക്കുമെന്നതില്‍ കൂടുതല്‍ വിവരമൊന്നും ഫ്രാഞ്ചൈസികള്‍ക്കും അറിയില്ല എന്ന് പറഞ്ഞ് കുമാര്‍ സംഗക്കാര. ആരാധകര്‍ക്ക് അറിയുന്ന അത്രയുമേ ഇപ്പോള്‍ തങ്ങള്‍ക്കും അറിയുള്ളുവെന്ന് രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വ്യക്തമാക്കി. ഫ്രാഞ്ചൈസികളും മീഡിയയില്‍ പുതിയ വാര്‍ത്തകള്‍ വരുന്നുണ്ടോയെന്ന് വീക്ഷിക്കുകയാണെന്ന് സംഗക്കാര പറഞ്ഞു.

കലണ്ടര്‍ വളരെയധികം മത്സരങ്ങളാല്‍ തിങ്ങി നിറഞ്ഞതാണെന്നും താരങ്ങള്‍ ഇപ്പോള്‍ തന്നെ വളരെ അധികം ക്രിക്കറ്റ് കളിക്കുന്നതിനാല്‍ തന്നെ ഷെഡ്യൂള്‍ ചെയ്യുക പ്രയാസകരമായിരിക്കുമെന്നും സംഗക്കാര പറഞ്ഞു. ഓരോ ബോര്‍ഡുകളും കൂടുതല്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുവാനുള്ള ശ്രമത്തിലായതിനാല്‍ തന്നെ ബിസിസിഐയ്ക്ക് ഐപിഎല്‍ സംഘടിപ്പിക്കുക വലിയ വെല്ലുവിളി ആയേക്കാമെന്നും സംഗക്കാര പറഞ്ഞു.

വളരെ ചെറിയൊരു സാധ്യത ലോകകപ്പിന് മുമ്പോ ശേഷമോ ഉള്ള സമയത്താണെന്നും എന്നാല്‍ അതും വളരെ ശ്രമകരമായ ഒന്നാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സംഗക്കാര പറഞ്ഞു.

Previous articleന്യൂസിലാണ്ടിന്റെ കേന്ദ്ര കരാറുകള്‍ പ്രഖ്യാപിച്ചു, ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്പ്സും പുതുമുഖങ്ങള്‍
Next articleസെലക്ടര്‍മാര്‍ തന്നില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നു – കുശല്‍ പെരേര