പെര്‍ഫെക്ട് ഗെയിമെന്ന് പറയാനാകില്ല, ഇനിയും മെച്ചപ്പെടുവാന്‍ ഏറെയുണ്ട് – ദിനേശ് കാര്‍ത്തിക്

Kkr
- Advertisement -

കൊല്‍ക്കത്തയുടേത് പെര്‍ഫെക്ട് ഗെയിമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ് നൈറ്റ് റൈഡേഴ്സ് നായകന്‍ ദിനേശ് കാര്‍ത്തിക്. ടീമിന് ഇനിയും ഏറെ മെച്ചപ്പെടുവാനുള്ള പല മേഖലകളുമുണ്ടെന്നും കാര്‍ത്തിക് വ്യക്തമാക്കി. മികച്ച ബാറ്റിംഗ് പ്രകടനമെന്ന് പറയാനാകില്ലെങ്കിലും ബാറ്റിംഗ് പ്രയാസകരമായ വിക്കറ്റില്‍ ഈ സ്കോര്‍ മികച്ചതായിരുന്നുവെന്ന് ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി. കൊല്‍ക്കത്തയുടെ രാജസ്ഥാനെതിരെയുള്ള 37 റണ്‍സ് വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ദിനേശ് കാര്‍ത്തിക്.

ഈ ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു ടീമിന്റെ ചിന്തയെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി. ശുഭ്മന്‍ ഗില്ലും റസ്സലും ബാറ്റ് ചെയ്തതും ശിവം മാവി ബൗള്‍ ചെയ്തതും യുവ താരങ്ങളുടെ ക്യാച്ചിംഗുമെല്ലാം മത്സരത്തില്‍ നിന്നുള്ള പോസിറ്റീവ് കാര്യങ്ങളാണെന്ന് കാര്‍ത്തിക് വ്യക്തമാക്കി.

Advertisement