തനിക്ക് എപ്പോളാണ് ബൗളിംഗ് തരുന്നുവെന്നത് താന്‍ ചിന്തിക്കുന്നില്ല – നഥാന്‍ കോള്‍ട്ടര്‍-നൈൽ

Nathancoulternile2

മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് നിരയിൽ ലോകോത്തര പേസര്‍മാരുണ്ടെന്നും അതിനാൽ തന്നെ തനിക്ക് എപ്പോള്‍ ബൗളിംഗിന് അവസരം ലഭിയ്ക്കുന്നു എന്നത് താന്‍ ചിന്തിക്കുന്നില്ലെന്നും പറഞ്ഞ് പേസര്‍ നഥാന്‍ കോള്‍ട്ടര്‍-നൈൽ. ഇന്നലെ പ്ലേയര്‍ ഓഫ് ദി മാച്ച് ആയ ശേഷം താരം പ്രതികരിക്കുകയായിരുന്നു.

കൂടുതൽ ലോകോത്തര താരങ്ങളുണ്ടെങ്കിൽ തനിക്കും ജോലി എളുപ്പമാണെന്ന് കോള്‍ട്ടര്‍-നൈൽ വ്യക്തമാക്കി. അതിനാൽ മുംബൈ ഇന്ത്യന്‍സ് ടീമിൽ കൂടുതൽ ലോകോത്തര ബൗളര്‍മാരെ ടീമിൽ എടുക്കണമെന്നാണ് തന്റെ പക്ഷമെന്നും നഥാന്‍ കോള്‍ട്ടര്‍-നൈൽ വ്യക്തമാക്കി.

Previous articleചെന്നൈയിൽ വെച്ച് തന്നെ തന്റെ വിരമിക്കൽ മത്സരം കളിക്കുമെന്ന സൂചനയുമായി ധോണി
Next articleകവാനിയും ഫ്രെഡും ലെസ്റ്ററിനെതിരെ ഉണ്ടാകില്ല