ഇത്രയും ടേണ്‍ പ്രതീക്ഷിച്ചില്ല, ഡ്യൂ ഫാക്ടറും പ്രഭാവമുണ്ടാക്കിയില്ല – സഞ്ജു സാംസണ്‍

Rajasthanroyals
- Advertisement -

ചെന്നൈയ്ക്കെതിരെയുള്ള സ്കോര്‍ ചേസ് ചെയ്യാവുന്ന ഒന്നായിരുന്നുവെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. മത്സരത്തില്‍ 45 റണ്‍സിന്റെ വലിയ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ജോസ് ബട്‍ലര്‍ ഒഴികെ മറ്റാര്‍ക്കും ചെന്നൈ ബൗളര്‍മാര്‍ക്കെതിരെ പിടിച്ച് നില്‍ക്കുവാനാകാതെ വന്നപ്പോള്‍ രാജസ്ഥാന്‍ 95/7 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് രാഹുല്‍ തെവാത്തിയ(20) – ജയ്ദേവ് ഉനഡ്കട്(24) കൂട്ടുകെട്ട് നേടിയ 42 റണ്‍സാണ് ടീമിന്റെ തോല്‍വിയുടെ ഭാരം കുറച്ചത്. രണ്ടാം പകുതിയില്‍ ഇത്രയും സ്പിന്‍ തങ്ങള്‍ പ്രതീക്ഷിച്ചതല്ലെന്ന് സഞ്ജു പറഞ്ഞു. അതേ സമയം ഡ്യൂ വരാത്തതും ചെന്നൈയ്ക്ക് തുണയായി എന്നും സഞ്ജു പറഞ്ഞു.

മത്സരം കൈവിട്ടുവെങ്കിലും ഒട്ടേറെ പോസിറ്റീവ് വശങ്ങള്‍ മത്സരത്തില്‍ നിന്നുണ്ടെന്നും ചേതന്‍ സക്കറിയയുടെ തകര്‍പ്പന്‍ ബൗളിംഗ് അതില്‍ ഒന്നാണെന്നും സഞ്ജു സാംസണ്‍ സൂചിപ്പിച്ചു.

Advertisement