“ലോകകപ്പിന് ഒരുങ്ങാൻ ഐ.പി.എല്ലിനെക്കാൾ മികച്ച ടൂർണമെന്റ് ഇല്ല”

- Advertisement -

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ഒരുങ്ങാൻ ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ മികച്ച ടൂർണമെന്റ് ഇല്ലെന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാങർ. കൊറോണ പ്രതിസന്ധി തുടങ്ങുന്നതിന് മുൻപ് ഓസ്‌ട്രേലിയൻ താരങ്ങൾ ഐ.പി.എൽ കളിക്കണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നതെന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു.

ടി20 ലോകകപ്പിന് തുടങ്ങുന്നതിന് മുൻപായി താരങ്ങളെ തയ്യാറാക്കാൻ ഇതിലും മികച്ച പരിശീലനം ലഭിക്കുമായിരുന്നില്ലെന്നും ലാങർ പറഞ്ഞു. അതെ സമയം നിലവിൽ സാഹചര്യങ്ങൾ മുഴുവൻ മാറിയെന്നും രാജ്യത്തിന്റെയും അവിടെത്തെ ജനങ്ങളുടെയും സുരക്ഷയാണ് ഈ സമയത്ത് പ്രധാനമെന്നും ലാങർ പറഞ്ഞു.

ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് മാർച്ച് 29ന് നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. കൂടാതെ ഇന്ത്യ മുഴുവൻ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ ചെയ്യുകയാണെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഏപ്രിൽ 15ന് ഐ.പി.എൽ തുടങ്ങാനുള്ള സാഹചര്യം വളരെ കുറവാണ്.

Advertisement