പഞ്ചാബിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് വാര്‍ണര്‍, ടീം ലൈനപ്പ് അറിയാം

- Advertisement -

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. കിംഗ്സ് ഇലവന്‍ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. സണ്‍റൈസേഴ്സ് ആറാം സ്ഥാനത്തുമാണ് നിലകൊളളുന്നത്. ഇന്ന് വിജയം നേടാനായാല്‍ പഞ്ചാബിന് അഞ്ചാം സ്ഥാനത്തേക്കെത്താം.

സണ്‍റൈസേഴ്സ് നിരയില്‍ ഒരു മാറ്റമാണുള്ളത്. സിദ്ധാര്‍ത്ഥ് കൗളിന് പകരം ഖലീല്‍ അഹമ്മദ് തിരികെ എത്തുന്നു. അതേ സമയം മൂന്ന് താരങ്ങളാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയില്‍ മാറ്റങ്ങളായുള്ളത്. മുജീബ് ഉര്‍ റഹ്മാന്‍ ടീമിലേക്ക് എത്തുമ്പോള്‍ ക്രിസ് ജോര്‍ദ്ദന്‍ ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

ക്രിസ് ഗെയില്‍ വീണ്ടും കാത്തിരിക്കേണ്ടി വരുമ്പോള്‍ അര്‍ഷ്ദീപും പ്രഭ്സിമ്രാനും ടീമിലേക്ക് എത്തുന്നും ബ്രാറും സര്‍ഫ്രാസുമാണ് ടീമില്‍ നിന്ന് വെളിയിലാകുന്നത്.

Advertisement