വേദി മാറ്റമില്ല, മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മത്സരങ്ങള്‍ നടക്കും: രാജീവ് ശുക്ല

ഐപിഎലിലെ ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. രാഷ്ട്രീയവും ഐപിഎലും തമ്മില്‍ കൂട്ടികലര്‍ത്തരുതെന്നും ശുക്ല ആവശ്യപ്പെട്ട്. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടക്കും. വേദി മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നില്ല എന്നുമാണ് ശുക്ലയുടെ വിഷയത്തിന്മേലുള്ള പ്രതികരണം. മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടത്തുവാന്‍ ആവശ്യമായ സുരക്ഷ മുന്‍ കരുതലുകള്‍ എടുക്കുമെന്ന് ശുക്ല പറഞ്ഞു.

കാവേരി വിഷയം തമിഴ്നാട്ടില്‍ അലയടിക്കുമ്പോള്‍ ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത് ശരിയല്ലായെന്ന് ഇന്നലെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഐപിഎല്‍ ബഹിഷ്കരിക്കണമെന്നും ചെന്നൈയില്‍ മത്സരങ്ങള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഐപിഎല്‍ ചെന്നൈയുടെ മത്സരങ്ങള്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലേക്ക് മാറ്റുമെന്നും അഭ്യൂഹങ്ങള്‍ വാര്‍ത്ത മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പ്രചരിപ്പിച്ചിരുന്നു. ഈ വിഷയത്തിലാണിപ്പോള്‍ ശുക്ലയുടെ പ്രതികരണത്തിലൂടെ തീര്‍പ്പ് വന്നിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article23കാരനായ ബെൽജിയൻ സൈക്കിൾ താരം റൈസിനിടെ മരണപ്പെട്ടു
Next articleഅനായാസം ഇംഗ്ലണ്ട്, പരമ്പരയില്‍ ഒപ്പമെത്തി