പ്രകടനം നിരാശാജനകം, ബാറ്റ്സ്മാന്മാര്‍ ഉത്തരവാദിത്വമേറ്റെടുക്കാത്തത് തോല്‍വിക്ക് കാരണം

- Advertisement -

മുംബൈ ഇന്ത്യന്‍സിന്റെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള പ്രകടനത്തെ നിരാശാജനകമെന്ന് വിശേഷിപ്പിച്ച് മുഖ്യ കോച്ച് മഹേല ജയവര്‍ദ്ധേന. ബൗളര്‍മാര്‍ സണ്‍റൈസേഴ്സിനെ 118 റണ്‍സിനു പുറത്താക്കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ മത്സരം കൈവിട്ടപ്പോള്‍ 87 റണ്‍സിനു മുംബൈ ഇന്നിംഗ്സ് അവസാനിച്ചു. ബാറ്റ്സ്മാന്മാര്‍ ഉത്തരവാദിത്വബോധം കാണിക്കാത്തതാണ് തോല്‍വിയ്ക്ക് കാരണമെന്ന് മഹേല പറഞ്ഞു. ബാറ്റിംഗ് നിരയില്‍ സീനിയര്‍ താരങ്ങളുള്‍പ്പെടെ ആരും തന്നെ അതിനു മുതിര്‍ന്നില്ല.

ഇതിനു മുമ്പ് ചില മത്സരങ്ങള്‍ ഞങ്ങള്‍ തോറ്റത് മികച്ച പ്രകടനം നടത്തിയ ശേഷമാണ്. അവസാനം വരെ പൊരുതിയ മത്സരങ്ങളില്‍ ഫലം എന്ത് വേണമെങ്കിലും ആകാമായിരുന്നു. എന്നാല്‍ സണ്‍റൈസേഴ്സിനെതിരെ മോശം പ്രകടനമാണ് ബാറ്റിംഗ് നിര പുറത്തെടുത്തത്. വിക്കറ്റ് വിചാരിച്ച അത്രയും മോശമാണെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളുടെ ബാറ്റ്സ്മാന്മാര്‍ സ്വയം വരുത്തി വെച്ച അവസ്ഥയില്‍ പെടുകയായിരുന്നുവെന്നും മഹേല ജയവര്‍ദ്ധേന അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement