നയ്യാരെ നൈറ്റ് റൈഡേഴ്സ് അക്കാദമി മെന്ററായി നിയമിച്ചു

- Advertisement -

നൈറ്റ് റൈഡേഴ്സ് ആരംഭിക്കുന്ന ക്രിക്കറ്റ് അക്കാദമിയുടെ മെന്ററായി മുംബൈ താരം അഭിഷേക് നയ്യാരെ പ്രഖ്യാപിച്ചു. അക്കാദമിയുടെ മുഖ്യ കോച്ചിന്റെ ചുമതലയാവും നയ്യാര്‍ക്കുള്ളത്. കൊല്‍ക്കത്തയുടെ യുവ താരങ്ങള്‍ക്ക് സീസണിനു മുമ്പും സീസണിനു ശേഷവും തങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുകയും പരിപോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ അക്കാദമിയുടെ ആരംഭം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ദിനേശ് കാര്‍ത്തിക്കിന്റെ വ്യക്തിഗത മെന്ററായി പ്രവര്‍ത്തിച്ച മുന്‍ പരിചയം നയ്യാര്‍ക്കുണ്ട്. കൂടാതെ ഐപിഎല്‍ 2018ല്‍ കെകെആറിന്റെ കണ്‍സള്‍ട്ടന്റായി നയ്യാര്‍ പ്രവര്‍ത്തിച്ചിരുന്നു. നയ്യാരെ സഹായിക്കുവാനായി അക്കാദമിയില്‍ മുംബൈ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്ന ഓംകാര്‍ സാല്‍വിയും കെകെആര്‍ വീഡിയോ അനലിസ്റ്റ് എആര്‍ ശ്രീകാന്തും സഹായത്തിനുണ്ടാകും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement