നടരാജന് പകരം ഉമ്രാൻ മാലിക് സൺറൈസേഴ്സ് ഹൈദരാബാദിൽ

20210924 154404

ടി നടരാജന് പകരം ഉംറാൻ മാലിക് സൺറൈസേഴ്സ് ഹൈദരാബാദിൽ ചേർന്നു. ടി നടരാജൻ കോവിഡ് പോസിറ്റീവ് ആയതിനാൽ ആണ് തൽക്കാലം സ്ക്വാഡിൽ നിന്ന് പുറത്തായത്. മീഡിയം പേസർ ആണ് ഉമ്രാൻ മാലിക്ക്. സെപ്റ്റംബർ 22ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുമ്പായിരുന്നു നടരാജന് കോവിഡ് പോസിറ്റീവ് ആയത്.

ജമ്മു കശ്മീരിനായി ഒരു ടി20യും ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള മാലിക്ക് ആകെ നാല് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഒരു നെറ്റ് ബൗളർ എന്ന നിലയിൽ അദ്ദേഹം ഇതിനകം തന്നെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമാണ്. നടരാജൻ സുഖം പ്രാപിക്കുന്നത് വരെ മാലിക് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഒപ്പം ഉണ്ടാകും.

Previous articleനെമിലിന് വീണ്ടും ഗോൾ, പക്ഷെ ആശങ്കയായി പരിക്ക്, വൻ വിജയവുമായി എഫ് സി ഗോവ സെമി ഫൈനലിൽ
Next article“ഹർദിക് പാണ്ഡ്യ ഉടൻ തന്നെ മുംബൈ ഇന്ത്യൻസ് നിരയിൽ തിരിച്ചെത്തും”