ഐപിഎലില്‍ 100 വിക്കറ്റ് നേട്ടം കുറിച്ച് സുനില്‍ നരൈന്‍

ഐപിഎലില്‍ 100 വിക്കറ്റുകള്‍ സ്വന്തമാക്കി സുനില്‍ നരൈന്‍. ഇന്ന് ഡല്‍ഹിയ്ക്കെതിരെ നടന്ന മത്സരത്തില്‍ ക്രിസ് മോറിസിനെ പുറത്താക്കിയാണ് ഈ ചരിത്രം നേട്ടം വിന്‍ഡീസ് താരം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദേശ സ്പിന്നര്‍ എന്ന ബഹുമതിയാണ് നരൈന്‍ ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.

ലസിത് മലിംഗ്, ഡ്വെയിന്‍ ബ്രാവോ എന്നിവരാണ് ഐപിഎലില്‍ നൂറ് വിക്കറ്റ് നേടിയ മറ്റു വിദേശ താരങ്ങള്‍. ഒരേ ടീമിനു വേണ്ടി 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്ന് താരങ്ങളാണുള്ളത്. ലസിത് മലിംഗ്, ഹര്‍ഭജന്‍ സിംഗ്, സുനില്‍ നരൈന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകന്നി ഐപിഎല്‍ വിക്കറ്റായി ഗൗതം ഗംഭീറിനെ സ്വന്തമാക്കി ശിവം മാവി
Next articleഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍